Thursday, March 9, 2017

COMMEN WEALTH SCHOLARSHIP

[5:12 PM, 3/9/2017] +91 80894 72569: കോമൺവെൽത്ത് സ്കോളർഷിപ്പ്‌

📚🎓📚🎓📚🎓📚🎓📚🎓📚


*www.facebook.com/riyascafe*




ന്യൂസീലൻഡിൽ ബിരുദാനന്തര, ഡോക്ടറൽ പഠനത്തിനുള്ള കോമൺവെൽത്ത് സ്കോളർഷിപ്പിന് കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയം  അപേക്ഷ ക്ഷണിച്ചു. കാർഷികവികസനം, പാരമ്പര്യേതര ഊർജം എന്നീ മേഖലയിലാണ് അവസരം.


📌ഉയർന്ന പ്രായം 38 വയസ്സ്.

📌 65 ശതമാനം മാർക്കോടെ ബിരുദം, ബിരുദാനന്തരബിരുദം എന്നിവ പൂർത്തിയാക്കിയവർക്ക് യഥാക്രമം ബിരുദാനന്തരബിരുദം, പിഎച്ച്.ഡി. കോഴ്‌സുകൾക്ക് അപേക്ഷിക്കാം.

 അപേക്ഷകർ 250 വാക്കിൽ അവരുദ്ദേശിക്കുന്ന ഗവേഷണമേഖല, ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള സംഗ്രഹം തയ്യാറാക്കി അപേക്ഷയിൽ ഉൾപ്പെടുത്തണം.

 അധ്യാപനം, സർക്കാർ, സന്നദ്ധ സംഘടനകളിൽനിന്നുള്ള മൂന്ന് വ്യക്തികളുടെ റഫറൻസ് ലെറ്ററും വേണം.


ന്യൂസീലൻഡിലെ എട്ടുസർവകലാശാലകളിലൊന്നിൽ ഉപരിപഠനം നടത്താം. അപേക്ഷകരെ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക.

സർക്കാർ സർവീസിലുള്ളവർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

 രാജ്യത്തിന്റെ ഭൂമിശാസ്ത്രചുറ്റുപാടുകൾ, ചരിത്രം എന്നിവയെക്കുറിച്ച് ആവശ്യമായ അറിവുണ്ടായിരിക്കണം.


പഠന-യാത്രാ ചെലവുകൾ ലഭിക്കും. അക്കാദമിക്ക് മികവ്, ഗവേഷണതാത്‌പര്യം എന്നിവയ്ക്കാണ് സെലക്ഷൻകമ്മിറ്റി ഊന്നൽ നൽകുന്നത്.

🗓🗓അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മാർച്ച് 30.

 കൂടുതൽ വിവരങ്ങൾക്ക് 💻💻 www.mfat.govt.nzlscholarships എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.


ആരോഗ്യ-ഗവേഷണ പ്രോജക്ടുകൾക്ക് അപേക്ഷിക്കാം
ഡിപ്പാർട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്റർനാഷണൽ െഡവലപ്‌മെന്റ്, ഇക്കണോമിക്ക് ആൻഡ്‌ സോഷ്യൽ റിസർച്ച് കൗൺസിൽ, മെഡിക്കൽ റിസർച്ച് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടുകളിലേക്ക് അപേക്ഷിക്കാം.


വിളർച്ച, ലൈംഗികരോഗങ്ങൾ, പ്രമേഹം രക്തസമ്മർദം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്ടുകൾക്കാണ് സാമ്പത്തികസഹായം ലഭിക്കുക. കാലാവധി 36 മാസം.

ഗവേഷണ പ്രൊപ്പോസലുകൾ ഏപ്രിൽ 12 നകം 📨📨 international@headoffice.mrc.ac.uk എന്ന മെയിലിലേക്ക് അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് : 💻💻 www.dbtindia.nic.in
ഓൺലൈനായി അപേക്ഷിക്കണം.

പൂരിപ്പിച്ച അപേക്ഷയുടെ പകർപ്പ് മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് അയയ്ക്കുകയും വേണം.

📚🎓📚🎓📚🎓📚🎓📚🎓📚

More Career Information

*www.facebook.com/riyascafe*
8089472569
Muhammed Riyas M
(Psychologist & Career Counselor)                        Government Scholarships For Higher Education In Foreign Universities; See The List HereGovernment of India provides various scholarships for students undertaking higher education in foreign universities in the field of art, agriculture, law, medicine, engineering.www.ndtv.com
[7:32 PM, 3/9/2017] +91 80894 72569: Government Scholarships For Higher Education In Foreign Universities; See The List Here

📝📝📝📝📝📝📝📝📝📝📝



http://m.ndtv.com/education/government-scholarships-for-higher-education-in-foreign-universities-see-the-list-here-1667929

Thursday, September 3, 2015

CH MUHAMMED KOYA SCHOLARSHIP

സി.എച്ച്.മുഹമ്മദ് കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
2014-15 അധ്യയന വര്‍ഷം സി.എച്ച്.മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് ലഭിച്ച കേരളത്തില്‍ സ്ഥിരതാമസക്കാരായ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളില്‍ നിന്നും സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് 4,000 രൂപ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപ, പ്രെഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ഥ്ഥിനികള്‍ക്ക് 6,000 രൂപ വീതവും 2,000 വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് ഇനത്തില്‍ 12,000 രൂപ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഒരു വിദ്യാര്‍ത്ഥിനിക്ക് ഇവയില്‍ ഏതെങ്കിലും ഒന്നിനാണ് അപേക്ഷിക്കാവുന്നത്. അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ താഴെയുള്ളവരുമായിരിക്കണം. വിദ്യാര്‍ത്ഥിനി പഠിക്കുന്ന സ്ഥാപനം നടത്തുന്ന ഹോസ്റ്റലുകളിലും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിലും താമസിക്കുന്നവര്‍ക്ക് ഹോസ്റ്റല്‍ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ഒരു ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി വേണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ നല്‍കിയതിനുശേഷം ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റ്, ബന്ധപ്പെട്ട രേഖകള്‍ സഹിതം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0471-2302090, 2300524. അവസാന തീയതി സെപ്റ്റംബര്‍ 25. പി.എന്‍.എക്‌സ്.4310/15

Wednesday, September 2, 2015

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ രജിസ്റ്റേര്‍ഡ് തൊഴിലാളികളുടെ മക്കള്‍ക്ക് 2015-16 അധ്യയന വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ, യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, വിദ്യാഭ്യാസസ്ഥാപന തലവനില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം സെപ്തംബര്‍ 30 ന് മുമ്പ് തിരുവനന്തപുരം ജില്ലാ ക്ഷേമനിധി ഓഫീസില്‍ ലഭിക്കണം. യോഗ്യതാ പരീക്ഷയില്‍ 70 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് ലഭിച്ചിട്ടുളളവരുടെ അപേക്ഷകള്‍ മാത്രമേ സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0471-2448451. പി.എന്‍.എക്‌സ്.4281/15

Tuesday, May 26, 2015

FISHERIES SCHOOL KERALA

ഫിഷറീസ് സ്‌കൂള്‍ പ്രവേശനം
ഗവണ്‍മെന്റ് ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. വലിയതുറ, കരുനാഗപ്പള്ളി, അര്‍ത്തുങ്കല്‍, തേവര, ചാവക്കാട്, താനൂര്‍, ബേപ്പൂര്‍, കൊയിലാണ്ടി, കണ്ണൂര്‍, അഴീക്കല്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ മെസ് അലവന്‍സ് 1500 രൂപയില്‍ നിന്നും 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. കൂടാതെ യൂണിഫോം, ടെക്സ്റ്റ് ബുക്ക്, നോട്ട് ബുക്ക്, ആരോഗ്യ സുരക്ഷ, കൗണ്‍സലിംഗ് എന്നിവയും ഈ വര്‍ഷം മുതല്‍ സൗജന്യമായി നല്‍കും. എട്ടാം ക്ലാസില്‍ പഠിക്കുന്ന അര്‍ഹത നേടിയ മത്സ്യത്തൊഴിലാളികളുടെ നിര്‍ധനരായ വിദ്യാര്‍ത്ഥികളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് രക്ഷാകര്‍ത്താക്കള്‍ മുഖേന ബന്ധപ്പെട്ട ഫിഷറീസ് സ്‌കൂളുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. പി.എന്‍.എക്‌സ്.2385/15

SSLC PLUS TWO CASH AWARD

ക്യാഷ് അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളായ സ്ഥിരം ജീവനക്കാരുടെയും കമ്മീഷന്‍ ഏജന്റുമാരുടെയും മക്കളില്‍ എസ്.എസ്.എല്‍.സി.യ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ് ലഭിച്ചവര്‍ക്കും പ്ലസ് ടൂവിന് 90 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും ബി.ടെക്, ബി.എസ്.സി നഴ്‌സിങ്, എം.ബി.ബി.എസ്, ബി.ഡി.എസ്, എം.എസ്, എം.ഡി, എം.ഡി.എസ് കോഴ്‌സുകള്‍ക്ക് ജില്ലാതലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കും സംസ്ഥാനതല സ്‌കൂള്‍ കലോത്സവത്തില്‍ സെക്കന്ററി/ഹയര്‍ സെക്കന്ററി സ്‌കൂള്‍ തലത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയവര്‍ക്കും വി.എച്ച്.എസ്.ഇ, എച്ച്.ഡി.സി & എം.ബി, ജെ.ഡി.സി എന്നീ വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31 വൈകുന്നേരം അഞ്ച് മണി. വിലാസം : അഡീഷണല്‍ രജിസ്ട്രാര്‍/സെക്രട്ടറി-ട്രഷറര്‍, കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ്, പി.ബി. നമ്പര്‍-112, സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിംഗ്, ഓവര്‍ ബ്രിഡ്ജ്, തിരുവനന്തപുരം - 1. വിശദാംശങ്ങള്‍ക്ക് ഫോണ്‍ : തിരുവനന്തപുരം - 0471-2460339, 2460440, കണ്ണൂര്‍ - 0497-2708370, തൃശൂര്‍ -0487-2444266, എറണാകുളം - 0484-2535693. വെബ്‌സൈറ്റ് :www.kscewb.kerala.gov.in. പി.എന്‍.എക്‌സ്.2381/15